Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.a.muhammad Riyas

പി.​വി.​അ​ൻ​വ​ർ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്നു; മു​ഹ​മ്മ​ദ് റി​യാ​സ് പ​രാ​തി ന​ൽ​കും

കോ​ഴി​ക്കോ​ട്: ബേ​പ്പൂ​രി​ലെ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി പി.​വി.​അ​ൻ​വ​റി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​എ.​മു​ഹ​മ്മ​ദ്‌ റി​യാ​സ്. അ​ൻ​വ​ർ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ക​യാ​ണെ​ന്ന് മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു.

മ​രു​മോ​നി​സം, പി​ണ​റാ​യി​സം എ​ന്ന് പ​റ​ഞ്ഞ് ത​ന്നെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും അ​ൻ​വ​ർ അ​പ​മാ​നി​ക്കു​ന്നു. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ ആ​വ​ശ്യം. ഇ​ന്നു​ത​ന്നെ ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്ന് മു​ഹ​മ്മ​ദ് റി​യാ​സ് വ്യ​ക്ത​മാ​ക്കി.

നി​ല​മ്പൂ​രി​ൽ എ​ൽ​ഡി​എ​ഫ് ടി​ക്ക​റ്റി​ൽ വി​ജ​യി​ച്ച അ​ൻ​വ​ർ പി​ന്നീ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യി പി​ണ​ങ്ങി യു​ഡി​എ​ഫു​മാ​യി സ​ഹ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പി​ണ​റാ​യി​സ​ത്തി​നും മ​ര​മോ​നി​സ​ത്തി​നും എ​തി​രാ​യി​ട്ടാ​ണ് താ​ൻ മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് അ​ൻ​വ​ർ നേ​ര​ത്തെ ത​ന്നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Latest News

Corehub Up